പുഞ്ചിരിയില്‍ തീക്കടല്‍ കടഞ്ഞെടുത്ത തെളിനീരിന്റെ രുചി.
സ്വരം ധ്യാനത്തില്‍ നിന്നുണര്‍ന്ന കുലപര്‍വതം മന്ത്രിക്കും പോലെ.
ചലിക്കുന്ന നേരം സൂക്ഷിച്ചു നോക്കിയാല്‍ കൊടുങ്കാറ്റിന്റെ ചങ്ങലകള്‍ അനങ്ങുന്നതുകാണാം .
കുറുകുന്ന പ്രാവാകാനും അലറുന്ന സിംഹമാകാനും ഞൊടിയിട പോലും വേണ്ടാത്ത ദുര്‍മന്ത്രവാദി.
പാപിയുടെ പേശികളും വിശുദ്ധന്റെ കണ്ണുകളുമായി അവന്‍ ഇറങ്ങി വന്നു.
മൂന്നുകോടി ജനത അവനു വേണ്ടി നിലവിളിച്ചു.
എണ്ണമറ്റ വികാരങ്ങളുടെ മായക്കടലിലേക്ക് ആയിരങ്ങളെ മയക്കിക്കൊണ്ടു വന്നു വിക്ഷോഭങ്ങളുടെ ആ പ്രവാചകന്‍ .
അച്ഛന്റെ വാത്സല്യം. വിടന്റെ കൊലച്ചിരി. ഗുരുവിന്റെ തലോടല്‍ . വിപ്ലവകാരിയുടെ വീറ്. തകര്‍ന്നു പോയവന്റെ ശൂന്യത.
വെളിച്ചത്തില്‍ കുഴച്ചു ഇരുളിന്റെ പാനപാത്രത്തില്‍ അവന്‍ പകര്‍ന്നു തന്ന കറുപ്പിന്റെ ലഹരി
മരണത്തിനു പോലും പറിച്ചു മാറ്റാനാകില്ല.
വേദനക്കൊരു അളവുപാത്രം ഉണ്ടായിരുന്നെങ്കില്‍
പിഴുതെടുത്തു കൊണ്ടു പോകുന്ന ഈ വേളയിലെങ്കിലും അവന്റെ വേര്‍പാടിന്റെ ആഴം നാം അറിയുമായിരുന്നു.
ആ ഇടം അവശേഷിപ്പിച്ച തമോഗര്‍ത്തത്തിന്റെ വ്യാസം .
അഭ്രപാളി ചുംബിക്കാനാവാതെ വന്ന ആയിരമായിരം ജീവിതാവസ്ഥകള്‍ അതിനു ചുറ്റും അലമുറയിട്ടു കരഞ്ഞു കൊണ്ടേയിരിക്കുന്നു..
മഹാനായ മായാജാലക്കാരാ, മടങ്ങിവരൂ....

നമുക്ക് വീണ്ടും കാത്തിരിക്കാം ഒരിക്കല്‍ കൂടി... തിലകന് എന്നാ മഹാ പ്രതിഭയുടെ വരവിനായി ...
മറുപടിഇല്ലാതാക്കൂഅതെ.
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂ