കരിയില മൂടിയ തൊടിയിൽ
ഒരുപാട് കാലത്തിനു ശേഷം ഒരു മഷിത്തണ്ടിനെ ഞാൻ കണ്ടു.
പൊടുന്നനെ നിന്നെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ നനച്ചു.
സ്നേഹിച്ചു തീരാതെ പോയവർ മഷിതണ്ടുകളായി പൊട്ടിമുളയ്ക്കുമെന്ന് നീ പറയുമായിരുന്നു.
പാവം. അവയുടെ നീരുപിഴിഞ്ഞാണ് കുട്ടിക്കാലത്ത് ഞാൻ സ്ലേറ്റു വൃത്തിയാക്കിയിരുന്നത്.
പ്രണയത്തിന്റെ ചോര പിഴിഞ്ഞ് മറവിക്കു കുടിക്കാൻ കൊടുക്കുന്ന കാലത്തിനെപ്പോലെ
പിശാചു ബാധിച്ച കുട്ടിയുടെ മനസ്സായിരുന്നു എനിക്കും.
മൂന്നാം ക്ളാസ്സിൽ
മഷിക്കുപ്പിയിൽ ഇറക്കിവച്ച ഏതോ വെറ്റപ്പച്ചയ്യിൽ നീല നിറം പടർന്നുകയറിയപ്പോൾ
ശാസ്ത്രം വെളിപ്പെടുന്നത് കണ്ടു ഞാൻ അഭിമാനിച്ചു.
അപ്പോൾ നിന്റെ കണ്ണുനനഞ്ഞത്
നേരത്തെ പുസ്തകത്താളിൽനിന്നു മാനത്തേക്ക് എത്തിനോക്കിയ
മയിൽപ്പീലിയെക്കുറിച്ചോർത്താകണമെന്ന് ഞാൻ കരുതി.
വീട്ടിലേക്കുള്ള വഴിയുടെ ഒത്ത മധ്യത്തുവച്ചു
കൊമ്പും തുമ്പിക്കയ്യുമായി ഒരു പെരുമഴ ഓടിയടുത്തപ്പോൾ
നിമിഷനേരം. ഒരു ചേമ്പില കൊണ്ട് ഞാൻ , ഇതാ കുടയെന്നു വിളിച്ചുപറഞ്ഞതും
നീ ഓടിവന്ന് നനവുള്ള മന്ദഹാസമായി എന്റെ തോളിൽ ചാഞ്ഞു.
നീ ഒന്നും അറിഞ്ഞില്ല. മഴ ഒരു പുഴയായി നമ്മിലൂടെ ഒഴുകി.
ആ ഇല ഒരു അന്ധവിശ്വാസമായിരുന്നു.
നിനക്ക് എന്നിലുള്ള വിശ്വാസം. എന്റെ ശ്വാസതടസ്സം.
നീ കൂടെയുള്ളപ്പോള്‍ ഞാനൊരു മന്ത്രവാദിയായിരുന്നു.
മരതകമാണിക്യം തിരഞ്ഞു കല്ലുവെട്ടാംകുഴികളിലേക്ക് പറന്നിറങ്ങും.
വെള്ളത്തിനു മുകളിലൂടെ നടന്നുപോയി ആമ്പൽപ്പൂവുകളിറുക്കും.
കാറ്റിന്‍റെ തോണിയില്‍ ഒഴുകിപ്പോകുന്ന അപ്പൂപ്പന്താടികൾക്കൊപ്പം വയലിനു കുറുകെ നീന്തും.
എപ്പോഴും, അഴിച്ചെടുത്ത ഉടുപ്പും പുസ്തകസഞ്ചിയും ഒപ്പം ചങ്കും നിന്നെ എല്ചിച്യിച്ചായിരുന്നു
എന്റെ അതീന്ദ്രിയ അഭ്യാസങ്ങൾ .
ഓരോ തവണ തിരികെയെത്തുംപോഴും നീ അതെല്ലാം സുരക്ഷിതമായി എനിക്ക് തിരികെ നല്‍കി.
ഞാനോ?
നിർവികാരമായ രാസലായനികൾ പ്രാണനിലൂടെ പടർന്നുകയറിയപ്പോൾ
നീ ഏല്‍പ്പിച്ച ജീവനെ ഞാൻ എന്തുചെയ്തു?
വരാൻ പോകുന്ന ഇടവപ്പാതിക്കുവേണ്ടി
നമ്മൾ ഉറങ്ങാതിരുന്നു കടലാസുവഞ്ചികൾ ഉണ്ടാക്കിയ ഒരു എപ്രിൽ മാസരാത്രി.
ഭൂമിയിൽ നിലാവുള്ള അവസാനത്തെ രാത്രി.
എന്റെ മടിയിൽ തല ചായ്ച്ചുറങ്ങിയ വിശ്വാസത്തിനു ഞാൻ പകരം തന്നതെന്താണ് ?
ആറു നിലകളുടെ ഉച്ചാംകൊമ്പിൽ നീ സുരക്ഷിതയായിരിക്കുമെന്നെ എന്റെ അജ്ഞത.
ഒരു ശാസ്ത്ര വിദ്യാർഥിയുടെ അന്ധവിശ്വാസം.
ദൈവവുംശാസ്ത്രവും കൂട്ടിനില്ലാത്ത വെറും മനുഷ്യന്റെ നിരാലംബത.
എത്രയും അരക്ഷിതമായ പ്രണയം..
നെഞ്ച് പിഴിഞ്ഞ് മായ്ച്ചിട്ടും
നെഞ്ച് ഉരുക്കിയെരിച്ചിട്ടും മായുന്നില്ലല്ലോ
സിരകളിൽ നീലനിറം കയറിയ ആ മഷിത്തണ്ട്.

പ്രിയപ്പെട്ട ജയശ്രീകുമാര്‍ ,
മറുപടിഇല്ലാതാക്കൂനല്ല ബ്‌ളോഗ്. പ്രണയം അകത്തേക്ക് തുറന്നിരിക്കുന്ന മുറിവ്, അതിന്റെ അരികില്‍ തലോടൂ, മെല്ലെ നഖം കൊണ്ടു കോറൂ, മാഷാ ഡിങ്കന്‍ നിങ്ങള്‍ വിജയിക്കട്ടെ
അത്യുന്നതങ്ങളില്‍ ഡിങ്കന് സ്തുതി. അവന്റെ days വരുവണ്ണാ വരും..
ഇല്ലാതാക്കൂനെഞ്ച് പിഴിഞ്ഞ് മായ്ച്ചിട്ടും
മറുപടിഇല്ലാതാക്കൂനെഞ്ച് ഉരുക്കിയെരിച്ചിട്ടും മായുന്നില്ലല്ലോ
സിരകളില്‍ നീലനിറം കയറിയ ആ മഷിത്തണ്ട്.
:)
ഇല്ലാതാക്കൂsuperb :)
മറുപടിഇല്ലാതാക്കൂനെഞ്ച് പിഴിഞ്ഞ് മായ്ച്ചിട്ടും
നെഞ്ച് ഉരുക്കിയെരിച്ചിട്ടും മായുന്നില്ലല്ലോ
സിരകളില്‍ നീലനിറം കയറിയ ആ മഷിത്തണ്ട്.
:)
ഇല്ലാതാക്കൂപ്രണയം അങ്ങനെ പിഴിഞ്ഞ് ഒഴിചാലൊ, മറവിയുടെ മഷിത്തണ്ട് കൊണ്ട് മായ്ക്കാന്‍ ശ്രമിച്ചാലോ മായില്ല.. അതിന്റെ അണുക്കള്‍ മജ്ജയില്‍ കൂടുകൂട്ടുന്നവരാണ്.. അവിടുന്ന് വീണ്ടും വീണ്ടും ഉതിര്‍ന്നു വീണുകൊണ്ടേ ഇരിക്കും..
മറുപടിഇല്ലാതാക്കൂ