സിനിമ ഒരു മതമാണ്.
മായക്കാഴ്ചകളാല്‍ മാമോദീസ മുക്കുന്ന
കാനല്‍ജലം കൊണ്ട് ഉപനയനം ചെയ്യുന്ന
ആവിഷ്കാരത്തിന്റെ പരലോകം വാഗ്ദാനം ചെയ്യുന്ന മതം.
ദരിദ്രന്റെ ഒഴിഞ്ഞ സ്വപ്നങ്ങളെയും സമ്പന്നന്റെ വിശപ്പുള്ള മോഹങ്ങളെയും
നിഗൂഡമായ ഏതോ ആല്‍ക്കലി കൊണ്ട് ഉത്സവമാക്കി മാറ്റുന്നു സിനിമ.
കോടാനുകോടി തറട്ടിക്കറ്റുകാരുടെ മിച്ചമൂല്യം കൊണ്ട് ഒരു അവതാരപുരുഷന്‍
ഈശ്വരനായി മാറുന്നതുപോലെ ലളിതമാണ് അതിന്റെ തത്വചിന്ത. പക്ഷേ,
ഒരാളുടെ ആത്മരതിയില്‍ ഒരുകോടി പേര്‍ പുളകം കൊള്ളുന്ന അതിന്റെ
ജനാധിപത്യം അതീന്ദ്രിയം.

കലക്കി :)
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂ