വിളവെടുപ്പിന്റെയും കണക്കെഴുത്തിന്റെയും നാളുകളാണ് മലയാളിയുടെ ഓണം.
നട്ടുവളര്‍ത്തിയ സ്വപ്നങ്ങളുടെ കണക്ക്.
കെട്ടുപോയ പ്രതീക്ഷകളുടെയും ഞെട്ടറ്റുവീണ വിജയങ്ങളുടെയും കണക്ക്.
ഒടുവില്‍ , കൈപ്പുനീരിന്റെ പ്രളയത്തിനു കൈയെത്താതെപോയ ഒരുകൂട്ടം ധാന്യമണികള്‍ കൊണ്ട്
ഒരാണ്ടിന്റെ വിളവെടുപ്പ്.
അതില്‍ നിന്നാണ് കുറുകുന്ന വാത്സല്യത്തിന് ഒരു പിടി. ഇടറുന്ന പ്രണയത്തിനു മറ്റൊരു പിടി.
വിതുമ്പുന്ന സ്നേഹത്തിനും പിന്തുടരുന്ന പ്രതിബദ്ധതകള്‍ക്കും പകുത്തു കഴിയുമ്പോള്‍
ശിക്ഷിക്കുവാന്‍ കാത്തു നില്‍ക്കുകയാണ് എല്ലാവരും.
വിത്തെടുത്തു വയ്ക്കാത്തത്തിന് , വിരുന്നിനു വിളിക്കാത്തതിന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ